India

മീൻ പിടിക്കുന്നെങ്കിൽ ഇങ്ങനെ പിടിക്കണം : മുംബൈയിൽ 30 കിലോയുള്ള മീനു കിട്ടിയത് അഞ്ചര ലക്ഷം രൂപ

മുംബൈ : മീൻ പിടിക്കാൻ കടലിൽ പോകുമ്പോൾ മഹേഷ് മെഹറും സഹോദരൻ ഭരതും ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു ഭാഗ്യം തങ്ങളെ തേടി വരുമെന്ന്. മീനുമായി തിരിച്ചെത്തിയപ്പോൾ ഇവരെ ലക്ഷങ്ങളുമായാണ് വ്യാപാരികൾ കാത്തുനിന്നത്. ഇരുവരുടേയും വലയിൽ കുടുങ്ങിയ പ്രത്യേക തരം മീനാണ് ഇവരെ ലക്ഷാധിപതികളാക്കിയത്.

ഘോൽ എന്നറിയപ്പെടുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മീനാണ്‌ ഇവർക്ക് ലഭിച്ചത്. ഈ മീനിന് ഔഷധ ഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഹൃദയത്തെ സമുദ്രത്തിലെ സ്വർണം എന്നാണത്രെ അറിയപ്പെടുന്നത്. സഹോദരങ്ങൾക്ക് ഘോൽ മത്സ്യം ലഭിച്ചെന്ന വാർത്ത പരന്നതോടെ തീരത്ത് വ്യാപാരികൾ കാത്തുനിൽക്കുകയായിരുന്നു.

തുടർന്ന് നടന്ന ലേലത്തിനൊടുവിൽ മീൻ വിറ്റു പോയത് 5.5 ലക്ഷം രൂപയ്ക്ക്. 30 കിലോ മാത്രമുള്ള മീനു ലഭിച്ച വിലയാണിത്. ഇരുപത് മിനിട്ട് മാത്രം നീണ്ടു നിന്ന ലേലം വിളിയിൽ പ്രമുഖ മത്സ്യ കയറ്റുമതിക്കാരിലൊരാളാണ് മീൻ വാങ്ങിയത്. ഇത്തരം മീനുകൾ സാധാരണ കയറ്റി അയക്കപ്പെടുന്നത് സിംഗപ്പൂർ മലേഷ്യ ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കാണെന്ന് വ്യാപാരികൾ പറയുന്നു. എന്തായാലും ഘോൽ മത്സ്യം കൊണ്ടു വന്ന ഭാഗ്യത്തിന് കടലമ്മയ്ക്ക് നന്ദി പറയുകയാണ് മഹേഷ് മെഹറും ഭരത് മെഹറും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close