കൊല്ലം: അന്തരാഷ്ട്ര നിലവാരമുള്ള ടുറിസം കേന്ദ്രമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കൊല്ലം ചടയമംഗലം ജഡായു എര്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ചിങ്ങം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സമുദ്ര നിരപ്പില്‍ നിന്ന് 750 അടിയിലേറെ ഉയരത്തില്‍ നിലകൊള്ളുന്ന ജഡായു ശില്പം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പക്ഷി ശില്പമാണ്.
https://www.youtube.com/watch?v=YrY3DVMIBBc
ശില്പിയും സംവിധായകമമായ രാജീവ് അഞ്ചലിന്റെ നാളുകള്‍ നീണ്ട പരിശ്രമമാണ് അന്താരാഷ്ട്ര നിലവാരുള്ള വിനോദ സഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്. 65 ഏക്കര്‍ വിസ്തൃതിയുള്ള ജഡായു എര്‍ത്ത് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി ഒ ടി സംരഭമാണ്.
രാവണന്റെ വേട്ടേറ്റ ജഡായു ചിറകറ്റ് വീണ ഇടം എന്ന ഐതീഹ്യം പേറുന്ന സ്ഥലമാണ് ജഡായു പാറ. ജഡായു ശില്‍പ്പത്തിലേക്കുള്ള യാത്ര മുതല്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. വിദേശ നിര്‍മ്മിതമായ കേബിള്‍ കാറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ശില്പത്തിനുള്ളില് 6D സംവിധാനത്തോടെ സജ്ജമാക്കുന്ന രാമായണം ദൃശ്യാവിഷ്കാരവും ജഡായു പാറയിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണവും ജനുവരിയില്‍ പൂര്‍ത്തിയാക്കും.