കൊച്ചി: മുനമ്പത്ത് നിന്നും പോയ മീന്‍പിടുത്ത ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര് മരിച്ചു. ആകെ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപെടുത്തി. എട്ടു പേരെ കുറിച്ച് വിവരങ്ങളൊന്നുമില്ല. രക്ഷപെടുത്തിയ രണ്ട് പേരെ പറവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹം അല്‍പ്പസമയത്തിനകം മുനന്പത്തെത്തിക്കും.
ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ പുറം കടലില്‍ വച്ചാണ് അപകടം. കുളച്ചല്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. ഒരു മലയാളിയും ഇവരുടെ കൂടെ ഉണ്ടായിരുന്നുവെന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് ഇവര്‍ തീരത്ത് നിന്നും പുറപ്പെടുന്നത്. അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരെ രക്ഷിച്ചത്.
അപകടത്തില്‍ പെട്ട ബോട്ട് മുഴുവനായും മുങ്ങിപ്പോയതായാണ് വിവരം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.