India

കശ്മീരിൽ നാല് സൈനികർക്ക് വീരമൃത്യു : നാല് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപോറയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് ‌സൈനികർക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ മേജറും ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപം രാഷ്ട്രീയ റൈഫിൾസിന്റെ പോസ്റ്റുകൾക്ക് നേരേ നുഴഞ്ഞു കയറിയ ഭീകരർ വെടിവെക്കുകയായിരുന്നു. ശക്തമായ ഏറ്റുമുട്ടലിലാണ് നാല് സൈനികർ വീരമൃത്യു വരിച്ചത്. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ ഒളിയിടങ്ങളിലേക്ക് മടങ്ങി. ഇവിടെ ശക്തമായ തെരച്ചിൽ നടക്കുകയാണ്.

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഭീകരന്റെ ശവസംസ്കാര ചടങ്ങിനിടെ ഇരച്ചു കയറിയ സൈന്യം ചടങ്ങിൽ പങ്കെടുത്ത മറ്റൊരു ഭീകരനെ വകവരുത്തിയിരുന്നു.

849 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close