കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പൊലീസ് അന്വേഷണത്തില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കുറവിലങ്ങാട് എസ്ഐക്ക് സ്ഥലംമാറ്റം. എസ് ഐ ഷിന്റോ പി കുര്യനെയാണ് ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കു സ്ഥലം മാറ്റിയത്.
എസ്ഐയുടെ ഇടപെടല്‍ സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണു സ്ഥലംമാറ്റം. സഭയുമായി ബന്ധം പുലര്‍ത്തുന്ന എസ്ഐ ബിഷപ്പിനെതിരെ പരാതി ഉയര്‍ന്ന സമയം മുതല്‍ അവധിയിലാണ്. ചികിത്സയ്ക്കും സഹോദരന്റെ മരണം സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമായാണ് അവധി എന്നായിരുന്നു വിശദീകരണം.
അന്വേഷണം നേരിടുന്ന ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ആശ്രമത്തില്‍ എസ്ഐ പോയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.