കോട്ടയം: കുട്ടനാട്ടിലെ കര്‍ഷക വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപതയുടെ നടപടി. പൗരോഹിത്യ ചുമതലകളില്‍ നിന്നും പീലിയാനിക്കലിനെ നീക്കി. ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം
കൂദാശയും കൂദാശാനുകരണങ്ങളും നടത്തുന്നതിനും പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ പീലിയാനിക്കലിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.