ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ സംസ്കാരം നടക്കുന്ന ചെന്നൈ മറീന ബീച്ചും പരിസരവും ജനസാഗരമായി. അതേസമയം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പോലീസ് വലയുകയാണ്. സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര് മരിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ശാന്തരാകണമെന്നും കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഹാളില്‍ ആദ്യം പൊലീസ് സുരക്ഷ പിന്‍വലിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
മറീന ബീച്ചില്‍ സംസ്കാരം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇവിടെയെല്ലാം ദ്രുതകര്‍മ്മസേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള വന്‍ തയാറെടുപ്പാണ് അവിടെ നടത്തിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിഎംകെ നല്കിയ ഹര്‍ജിയില്‍് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച രാവിലെയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്.