മുംബൈ: ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടുത്തവും പൊട്ടിത്തെറിയും. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെന്‍ഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാന്‍ എത്തിയിട്ടുണ്ട്. ശക്തമായ സ്ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.