തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും.
തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ അറിയിക്കും. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇ.പി. ജയരാജന് മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും.
ഫോണ്‍കെണി വിവാദത്തില്‍ പെട്ട ശശീന്ദ്രനെ മടക്കിക്കൊണ്ടു വന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയരാജന് പ്രതിയായ ബന്ധു നിയമന കേസില്‍ അദ്ദേഹത്തിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് കൊടുത്തിട്ടുണ്ട്.