കുവൈറ്റ്: ഹിന്ദുവിരുദ്ധ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ ഭാരതീയ പ്രവാസി പരിഷത് വനിതാവിഭാഗം സ്ത്രീശക്തികുവൈറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. വാരികയില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവല്‍ ഈശ്വര വിശ്വാസത്തെയും സ്ത്രീത്വത്തേയും അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അംബിക ടീച്ചര്‍ വ്യക്തമാക്കി. പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും ബഹിഷ്ക്കരിക്കണമെന്ന് പ്രതിഷോധയോഗത്തില് ജനറല്‍ സെക്രട്ടറി വിദ്യാസുമോദ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
https://www.youtube.com/watch?v=EJq4wEsJbXU
പ്രതിക്ഷേധം ശക്തമായ സാഹചര്യത്തിലും മാത്യഭൂമി കൈക്കൊണ്ട നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെണെന്നും അബ്ബാസിയ ഏരിയ പ്രസിഡന്റ് രമ്യാധനേഷ് അഭിപ്രായപ്പെട്ടു. വിനു ക്യഷ്ണദാസ്, രാധിക രാജേന്ദ്രന്, പയസ് ജോസഫ്, ബിനോയ് സെബാസ്റ്റ്യന്‍, നാരായണന് ഒതയോത്ത്, നാരായണന്, വിമല്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാതൃഭൂമി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ. സുമോദ് അഭിപ്രായപ്പെട്ടു.
മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്ക്കരിക്കണമെന്ന് എന്‍.എസ്.എസ്.കുവൈറ്റും പരസ്യനിലപാടുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുന്ന മാതൃഭൂമിക്കെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് എന്‍.എസ്.എസ് കുവൈറ്റ് ഘടകം പ്രമേയം പാസാക്കിയിരുന്നു.