World

അവന്‍ അവളെ ചേര്‍ത്തു പിടിച്ചു; അവസാനമായി; വൈറലായി ഒരു ചിത്രം

ഏതൊരാളെയും സംബന്ധിച്ച് ഹൃദയം തകര്‍ന്നു പോകുന്ന നിമിഷം. സ്റ്റെഫാനി എന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദിവസമായിരുന്നു അന്ന്. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന തന്റെ കാമുകനോടൊപ്പമുള്ള അവസാന നിമിഷങ്ങള്‍. അധികം നിമിഷങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ സ്‌റ്റെഫാനി റേ എന്ന ആ പെണ്‍കുട്ടി അവസാനമായി തന്റെ സ്‌നേഹിതനെ ആലിംഗനം ചെയ്തു. അബോധാവസ്ഥയിലും ആ കൈകള്‍ അവളെ ചേര്‍ത്തു പിടിച്ചി്ട്ടുണ്ടായിരുന്നു. നിമിഷനേരത്തേക്ക് മാത്രമായി അവള്‍ക്ക് കിട്ടിയ ഒരു സ്വാതന്ത്ര്യം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബ്ലേക്ക് എന്ന ആ ചെറുപ്പക്കാരന്‍ ഈ ലോകത്തോട് വിടവാങ്ങി.

യു.കെയില്‍ കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടെയാണ് ബ്ലേക്കിന് അപകടം സംഭവിക്കുന്നത്. കടലില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ ബ്ലേക്കിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടനെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബ്ലേക്കിനെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബ്ലേക്കിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇതിനും താത്കാലിക പ്രയോജനം മാത്രമേ എന്ന് മനസിലാക്കിയതിനാല്‍ ആശുപത്രി അധികൃതര്‍ ഇവ വിച്ഛേദിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ അവസാന നിമിഷങ്ങളിലെടുത്ത ചിത്രം ബ്ലേക്കിന്റെ കാമുകിയായ സ്റ്റെഫാനി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം ഒരു കുറിപ്പും. ഏറെ ഹൃദയഭേദകമായ ചിത്രവും കുറിപ്പും ഇന്ന് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

ചിത്രത്തോടൊപ്പം ചേര്‍ത്ത സ്റ്റെഫാനിയുടെ കുറിപ്പ് വായിക്കാം,

എന്നെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ കഠിനമാണ്. ഇന്നത്തെ ഈ ദിവസം എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ചൊവ്വാഴ്ച ബ്ലേക്കിന് വളരെ ഗുരുതരമായ ഒരു അപകടമുണ്ടായി. ഞാന്‍ എല്ലായ്‌പ്പോഴും അവനൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പരിഗണന കൊടുക്കുന്ന വളരെ സ്‌നേഹനിധിയായ ചെറുപ്പക്കാരനായിരുന്നു ബ്ലേക്ക്. അവന്‍ ആര്‍ക്കു വേണ്ടിയും എന്തും ചെയ്യാന്‍ തയാറായിരുന്നു. കഴിഞ്ഞ ദിവസം അവന്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഞങ്ങള്‍ മനസിലാക്കി. തലച്ചോറിന് ഗുരുതരമായ പരിക്കേറ്റ ബ്ലേക്കിന് ഒരിക്കലും പഴയ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കുമായിരുന്നില്ല. ഇന്നിപ്പോള്‍ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. ബ്ലേക്കിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന മെഷീന്‍ ഓഫ് ചെയ്ത് അവനെ സ്വസ്ഥമായി പോകാന്‍ അനുവദിച്ചു. എന്റെ ജീവിതത്തില്‍ വളരെ പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ബ്ലേക്ക്. എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഞങ്ങള്‍ ഒരുമിച്ചാണ് നിന്നത്. അവന്‍ ഈ ലോകത്ത് നിന്ന് പോകുമ്പോള്‍ ഒരു വേദനയും അനുഭവിക്കാതെയാണ് പോകുന്നത്. അവന്‍ പോകുന്ന സമയത്ത് എല്ലാ കുടുംബാംഗങ്ങളും അവന് ചുറ്റുമുണ്ടായിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അവനെ മറക്കാന്‍ സാധിക്കില്ല. ഞങ്ങളുടെ ഹൃദയത്തിനുള്ളില്‍ അവന്‍ ജീവിക്കും. ഞാനൊരിക്കലും നിന്നെ മറക്കില്ല. ഞാന്‍ നിന്നെ സ്‌നേഹത്തില്‍ ഏറെ അഭിമാനിക്കുന്നു….

സമൂഹമാദ്ധ്യമങ്ങളില്‍ ഈ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്റ്റെഫാനിക്ക് ഈ കഠിനമായ നിമിഷം തരണം ചെയ്യാനുള്ള ശക്തി ദൈവം കൊടുക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് എല്ലാവരും പറയുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close