ചെന്നൈ : കലൈഞ്ജർ കരുണാനിധി ഇനി ഓർമ്മ. ചെന്നൈയിലെ മറീന ബീച്ചിൽ കരുണാനിധിയുടെ ഭൗതിക ദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വിലാപയാത്രയായി മറീന ബീച്ചിൽ എത്തിച്ച മൃതദേഹത്തിൽ മക്കൾ ഉൾപ്പെടെ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
https://www.youtube.com/watch?v=mDWmFnikxBk
പ്രധാനമന്ത്രി നരേന്ദ്രമോദി , പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ , കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി , ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കരുണാനിധിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.