ശ്രീനഗർ : ജമ്മു കശ്മീരിൽ നാലു ഭീകരരെ സൈന്യം വധിച്ചു. സോപോറിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് വൈകിട്ട് തന്നെ സൈന്യം പ്രദേശം വളഞ്ഞിരുന്നു. തുടർന്ന് വെടിവെപ്പുണ്ടായി . അഞ്ച് ഭീകരരെയാണ് സൈന്യം വളഞ്ഞത് . ഇതിൽ നാലു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം അവന്തിപ്പോറയിൽ ഒരു ഭീകരനെ സൈന്യം പിടികൂടി. അബ്ദുൽ മജീദ് ഷാ എന്നയാളെയാണ് സൈന്യം പിടികൂടിയത്. ബാരാമുള്ള സ്വദേശിയാണ് പിടിയിലായത്.