തൊടുപുഴ : ഇടുക്കിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് അതിവേഗം ഉയരുന്നത്. ഇപ്പോൾ 2397.50 അടിയാണ് ജലനിരപ്പ്
നിരപ്പ് 2398 ആയാൽ ട്രയൽ റൺ നടപ്പാക്കാനാണ് തീരുമാനം. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ 24 മണിക്കൂറുകൾക്കകം ഷട്ടർ തുറക്കും.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം ഭൂതത്താൻകെട്ടിൽ ജലനിരപ്പ് രണ്ടരമീറ്റർ ഉയർന്ന സാഹചര്യത്തിൽ പെരിയാറിന് ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു