ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.പതിനൊന്ന് മണിയോടെ ട്രയല്‍ റണ്‍ നടത്തുമെന്ന് വെെദ്യുതി മന്ത്രി എംഎം മണി അറിയിച്ചു.
ജലനിരപ്പ് 2399 അടിയോട് അടുക്കുന്ന സാഹചര്യത്തിലാണ് തീരമാനം. നിലവില്‍ 2398.80 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതാണ് ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയത്. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ റവന്യുമന്ത്രിക്ക് നിര്‍ദേശം നല്കി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ അതിവേഗമാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നതും. റെഡ് അലര്‍ട്ട് നല്‍കിയതിന് ശേഷമായിരിക്കും ട്രയല്‍ റണ്‍. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്.