ന്യൂഡല്‍ഹി: രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയം. ഇതോടെ എന്‍ഡിഎയുടെ ഹരിവന്ഷ് നാരായണ്‍ സിംഗ് രാജ്യസഭ ഉപാദ്ധ്യക്ഷനാകും. കോണ്‍ഗ്രസിലെ ബി.കെ.ഹരിപ്രസാദിനെയാണ് ഹരിവന്ഷ് തോല്‍പ്പിച്ചത്. എന്‍ഡിഎക്ക് 125ഉം പ്രതിപക്ഷത്തിന് 105 വോട്ടുമാണ് ലഭിച്ചത്. വൈ.എസ്.ആര് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.