ചെറുതോണി: ട്രയല്‍ റണ്ണിനായി ഇടുക്കി അണക്കെട്ട് തുറന്നു. സെക്കന്റില്‍ അന്‍പത് ഘനമാറ്റര് വെള്ളമാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തുള്ള ഷട്ടറാണ് തുറന്നിരിക്കുന്നത്. കൃത്യം 12.30നാണ് ഷട്ടര്‍ തുറന്നത്. 4 മണിക്കൂര്‍ സമയം ഷട്ടറുകള്‍ തുറന്ന് വക്കും.
https://www.youtube.com/watch?v=HbR7022dWQg
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെറുതോണിയുടെ ഷട്ടര്‍ തുറന്നിരിക്കുന്നത്. 1992ലാണ് ഇതിന് മുന്‍പ് അവസാനമായി ഷട്ടര്‍ തുറന്നിട്ടുള്ളത്.
2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 2398.80 അടി വെള്ളമാണ് ഡാമില്‍ ഉണ്ടായിരുന്നത്.
ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കളക്ടര്‍ ജീവന് ബാബു അറിയിച്ചു. ട്രയല്‍ റണ്‍ ആണ് നടത്തുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കളക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും മേഖലയില്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.