India

അടുത്ത മൂന്ന് ദശാബ്ദങ്ങളില്‍ ലോക സമ്പദ്ഘടനയുടെ വളര്‍ച്ച ഇന്ത്യയുടെ കരുത്തിലെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ആഗോള സമ്പദ് വ്യവസ്ഥയില്‍ മുന്‍പ് ചൈനക്കുണ്ടായിരുന്ന സ്ഥാനം ഇനി ഇന്ത്യ നേടുമെന്ന് ഐ.എം.എഫ്. ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്ന് ദശാബ്ദങ്ങളില്‍ ലോക സമ്പദ്ഘടനയുടെ വളര്‍ച്ച. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയിരുന്നത് ചൈനയും അമേരിക്കയും മാത്രമായിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയതോടെയാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുന്നത്. ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് ഐഎംഎഫിന്റെ ഇന്ത്യയിലെ മിഷന്‍ ചീഫ് റനില്‍ സാല്‍ഗഡോ പറഞ്ഞു.

ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ അതിവേഗമാണ് മുന്നോട്ട് പോകുന്നത്. 2019 മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 7.3 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനവും ആയിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച.

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഖാതങ്ങളില്‍ നിന്നും ഇന്ത്യ ശക്തമായി തിരിച്ചു വരുന്നുണ്ട്. ജിഎസ്ടി ചെറിയൊരു കാലയളവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും ദീര്‍ഘ കാലയളവില്‍ ഇത് നേട്ടം സമ്മാനിക്കും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന പല നടപടികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാണെന്നും ഐഎംഎഫ് വിലയിരുത്തി.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close