കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രി ബന്‍കുര ജില്ലയില്‍ വച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിലാണ് സംഭവം. ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കൂട്ടമായി കല്ലെറിയുകയായിരുന്നു.
സംഭവത്തില്‍ ദിലീപ് പൊലീസില്‍ പരാതി നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സമിക്ക് ഭട്ടാചാര്യക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.