ആലപ്പുഴ : പ്രളയത്തിൽ മുങ്ങിക്കിടക്കുന്ന കുട്ടനാട്ടിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ഉള്ള സേവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .സേവാ ഭാരതി കൊടുങ്ങല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ വിതരണവും മെഡിക്കൽ ക്യാമ്പും നടന്നു .എൻഎസ്എസ് കർണാടകയുടെ നേതൃത്വത്തിൽ സേവാഭാരതിയ്ക്കു ഇരുനൂറു ചാക്ക് അരി സംഭാവന നൽകി
പ്രളയക്കെടുതിയുടെ ആരംഭം മുതൽ കുട്ടനാട്ടിൽ ആരംഭിച്ച സേവാ ഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുകയാണ് .കൊടുങ്ങല്ലൂരിൽ നിന്നും എത്തിയ സേവാ ഭാരതി പ്രവർത്തകർ കുട്ടനാട്ടിലേക്ക് സ്വരൂപിച്ച സാധനങ്ങൾ കൈമാറി .കൂടാതെ രോഗ പ്രതിരോധത്തിനായി മെഡിക്കൽ ക്യാമ്പും നടത്തി .സ്ത്രീകൾ ഉൾപ്പെടെയുള്ള അൻപതംഗ സംഘമാണ് കുട്ടനാട്ടിൽ എത്തിയത് .
ഓരോ ദിവസവും സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സാധനങ്ങൾ ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നുണ്ട്.