കോഴിക്കോട് : താമരശ്ശേരിയിൽ മലവെള്ള പാച്ചിലിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി . ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു . മലയോര മേഖലയിൽ വ്യാപക നാശ നഷ്ടം .ജാഗ്രത പാലിക്കാൻ കർശന നിർദേശം .
ഒരിടവേളക്ക് ശേഷം മലയോര മേഖലയിൽ മഴ ദുരിതം വിതക്കുകയാണ് . താമരശ്ശേരി കണ്ണപ്പൻ കുണ്ടിൽ -ഉരുൾപൊട്ടൽ മൂലമായുണ്ടായ കുത്തൊഴുക്കിൽ പത്തോളം വീടുകൾ വെള്ളത്തിലായി . ഒരു വീട് ഒലിച്ചു പോയി . പ്രദേശ വാസികൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി .
ഉച്ചക്ക് ശേഷം മഴയ്ക്ക് അലപം കുറവുണ്ട് . എന്നാൽ ഏതു സമയവും മല മുകളിൽ ഉരുൾ പൊട്ടാനും സാധ്യതയുണ്ട് . ജനങ്ങൾ വെള്ളത്തിൽ ഇറങ്ങരുതെന്നു അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്