കൽപ്പറ്റ : പാലക്കാട് , വയനാട് , പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ തൊടുപുഴ ഒഴിച്ചുള്ള താലൂക്കുകൾക്ക് അവധിയാണ്. കണ്ണൂരിൽ ഇരിട്ടി , തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
കേരളത്തിൽ കനത്ത മഴ തുടരുകയാണ് . ഇടുക്കി അണക്കെട്ട് ട്രയൽ അടിസ്ഥാനത്തിൽ തുറന്നെങ്കിലും ഷട്ടർ തുറന്നു വച്ചത് തുടരാനാണ് സാദ്ധ്യത . സംസ്ഥാനത്ത് 24 ഡാമുകളാണ് തുറന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 പേർക്ക് ജീവൻ നഷ്ടമായി. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടായത്.
പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിൽ മുങ്ങി . പെരിങ്ങൽ കുത്ത് ഷോളയാർ ഡാം തുറന്നു. അതിരപ്പിള്ളിയിലേക്ക് സന്ദർശകരെ വിലക്കിയിട്ടുണ്ട് . പാലക്കാട് കനത്തമഴയിൽ നഗരത്തിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളത്തിന് അടിയിലായി.