കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ കോട്ടയം ജില്ലയിലുണ്ടായിട്ടുളള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന് കേന്ദ്ര സംഘം ജില്ലയില്‍ എത്തും. ഉച്ചയക്ക് 2.30ന് എത്തുന്ന സംഘം ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും. വിവിധ മേഖലയിലുണ്ടായിട്ടുളള നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ കേന്ദ്ര സംഘത്തോട് വിശദീകരിക്കും. നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് സംഘം വൈക്കത്ത് സന്ദര്‍ശനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി എ വി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ബി കെ ശ്രീവാസ്തവ, കേന്ദ്ര ജല കമ്മീഷന് ഡയറക്ടര്‍ തങ്കമണി, ധനമന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ എസ് സി മീന എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയില്‍ എത്തുന്നത്.