ജിന്ദ്: 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരാനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് സഖ്യത്തിലുള്ള പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ 2019ല്‍ ഒരു രീതിയിലും ആം ആദ്മി പാര്‍ട്ടി അവരുമായി സഖ്യത്തില്‍ ചേരില്ലെന്നും കെജ്രിവാള് പറഞ്ഞു.
നിയമസഭ തെരഞ്ഞടുപ്പില്‍ ഹരിയാനയില്‍ നിന്നുള്ള എല്ലാ സീറ്റുകളിലും മത്സരിക്കും. ഡല്‍ഹിയില്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ എഎപി സര്‍ക്കാരിന് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാനായതെന്നും അദ്ദേഹം പറഞ്ഞു.