ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ട് പോയി വധിച്ചു. നാരായണ്‍ പളശി എന്നയാളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇരുപതോളം വരുന്ന ആളുകള്‍ സംഘം ചേര്‍ന്നെത്തിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പല ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്നും മാറി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.