Kerala

ദുരിതാശ്വാസത്തിന് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തു വരണം: അഡ്വ പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളം നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തെ നേരിടാന്‍ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള ആഹ്വാനം ചെയ്തു. ദുരന്ത മുഖത്ത് സര്‍ക്കാര്‍ ഏജന്‍സികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.

പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ഇപ്പോള്‍ ആവശ്യമാണ്. ഇവ സമാഹരിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ശാരീരികമായി സഹായം ചെയ്യാന്‍ സാധിക്കുന്നവര്‍ സേവാഭാരതി പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണ്. കേരളത്തിന് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അനുഭാവപൂര്‍വ്വം ഇക്കാര്യം പരിണിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

3K Shares
 

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close