ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തവാഡ ജില്ലയില്‍ റോഡ് നിര്‍മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. ബച്ചേലി ടൗണില്‍ നടക്കുന്ന റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
മേഖലയിലേക്ക് ഇരച്ചെത്തിയ 40ഓളം വരുന്ന ആയുധ ധാരികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. അഞ്ച് ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇതിന് പുറമെ ലോറി ഡ്രൈവര്‍മാരുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണുകളും സംഘം പിടിച്ചു വാങ്ങി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.