പത്തനംതിട്ട : പുഷ്പഗിരി മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച വിവാദ സർക്കുലർ പിൻവലിച്ചു. ആരെയും ചാപ്പലിൽ എത്തി പ്രാർത്ഥിക്കാൻ നിർബന്ധിക്കില്ലെന്ന് പ്രിൻസിപ്പാൾ ടിപി തങ്കപ്പൻ വ്യക്തമാക്കി.
എല്ലാവരും ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന നിർദ്ദേശമാണ് വിവാദമായത്. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെതായിരുന്നു നിർദ്ദേശം. കഴിഞ്ഞ ജൂലൈ മാസം ആറാം തീയതിയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കുലർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
വിദ്യാർത്ഥികളിൽ എല്ലാ മതസ്ഥരും ഉണ്ടെന്നിരിക്കെ ക്രിസ്തുമതാചാരം അനുസരിച്ച് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന നിർദ്ദേശം വിവാദമാവുകയാണയിരുന്നു .