ആലപ്പുഴ : ഇരുപത്തി അഞ്ചു ദിവസത്തിനു ശേഷം ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് തുറന്നു .കെ എസ ആർ ടി സി യുടെ നേതൃത്വത്തിൽ എ സി റോഡിലൂടെ ഉള്ള സർവീസ് ആരംഭിച്ചു .പ്രളയക്കെടുതി മൂലം റോഡിലെ ഗതാഗതം നിരോധിച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു .
റോഡിലെ വെള്ളം ഇപ്പോഴും പൂർണമായും ഇറങ്ങിയിട്ടില്ല. നേരത്തെ കിലോമീറ്ററുകൾ ചുറ്റി മണിക്കൂറുകൾ എടുത്തായിരുന്നു കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർ പോയിരുന്നത് .റോഡ് തുറന്നെങ്കിലും വെള്ളം കെട്ടിക്കിടന്ന മൂലം ഉണ്ടായ വലിയ കുഴികൾ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരു പോലെ ആശങ്ക ഉണ്ടാക്കുന്നു .അതെ സമയം ഡാമുകൾ തുറന്നു വിട്ട സഹകര്യത്തിൽ ഇനിയും വെള്ളം ഉയർന്നാൽ സർവീസ് വീണ്ടും നിർത്തേണ്ടി വരും