India

സിഖ് ഫോർ ജസ്റ്റിസിനു പിന്നിൽ ഐ.എസ്.ഐ ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി : ലണ്ടനിൽ ആഗസ്റ്റ് 12 ന് പരിപാടി സംഘടിപ്പിക്കുന്ന ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. ലണ്ടൻ പ്രഖ്യാപനം എന്ന പേരിൽ സിഖ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന നടത്തുന്ന പരിപാടിക്ക് പണമൊഴുക്കുന്ന പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി.

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഹിത പരിശോധന നടത്തുകയാണെന്ന് പ്രഖ്യാപിച്ചാണ് സിഖ് ഫോർ ജസ്റ്റിസ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് പാക് ഭീകര സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . ഇന്ത്യൻ സർക്കാർ ഖാലിസ്ഥാനെ ഭയക്കുന്നില്ലെന്നും അതിനാൽ ആയുധമെടുക്കണമെന്നും ഈ സംഘടനയുടെ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ഗതി വരുമെന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിരുന്നു. 1995 ൽ ബബ്ബർ ഖൽസ എന്ന ഖാലിസ്ഥാൻ സംഘടന നടത്തിയ ബോംബ് സ്ഫോടനത്തിലാണ് ബിയാന്ത് സിംഗ് കൊല്ലപ്പെട്ടത്.

സിഖ് ഫോർ ജസ്റ്റിസിന്റെ പരിപാടിക്ക് പഞ്ചാബിൽ ആരും പിന്തുണയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close