ലക്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്തി ജില്ലയിലെ ദേശീയപാത 28ല്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്തിരുന്നത്. ഇതേ തുടര്‍ന്നാണ് പാലം തകരാന്‍ കാരണമായെതന്നാണ് കരുതുന്നത്.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്. ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ എത്രയും വേഗം രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞയാഴ്ച ആഗ്ര-ലക്നൗ എക്സ്പ്രസ്വേയുടെ സര്‍വീസ് റോഡും മഴയില്‍ തകര്‍ന്നിരുന്നു. ഒരു കാറുള്‍പ്പെടെ അപകടത്തില്‍ പെട്ടുവെങ്കിലും ആളപായം സംഭവിച്ചിരുന്നില്ല.