ചണ്ഡീഗഡ്: വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ പോറ്റാന്‍ കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ കൂടി ഹാജരാക്കണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഒളിച്ചോടി കല്ല്യാണം കഴിച്ച ദമ്പതിമാര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.
ഭാര്യയുടെ പേരില്‍ അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെയുള്ള തുക സ്ഥിരനിക്ഷേപമാക്കിട്ട് വീണ്ടും വരികയാണെങ്കിയാല് സംരക്ഷണം നല്‍കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഒളിച്ചോടി കല്ല്യാണം കഴിക്കുന്ന ദമ്പതികളില്‍ പലരും ജാതി, മത, സാമ്പത്തിക വ്യത്യാസങ്ങള്‍ ഉള്ളവരായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോഴാണ് വീട്ടുകാരും എതിര്‍പ്പുമായെത്തുന്നത്. ഇത് സ്വാഭാവികമാണ്. ഇതുപോലെ വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്ന് കൊല്ലത്തേക്ക് സ്ഥിരനിക്ഷേപമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.തൊട്ടടുത്ത ദിവസം സമാനമായ കേസിലും ഒരു മാസത്തിനുള്ളില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖ ഹാജരാക്കാന്‍ ഭര്‍ത്താവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.