സീടാക്: അമേരിക്കയിലെ സീടാക് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിമാനത്തിന്റെ മെക്കാനിക് യാത്രാവിമാനം റാഞ്ചി. യാത്രക്കാര്‍ കയറുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം. അലാസ്ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റില്‍ ടാസ്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം എയര്‍ട്രാഫിക് കണ്ട്രോള് ബോര്‍ഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് സൈനിക വിമാനങ്ങള്‍ ഈ വിമാനത്തെ പിന്തുടര്ന്നു. എന്നാല്‍ പറന്നു പൊങ്ങി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാതിരുന്ന മെക്കാനിക് തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കിയതാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവം ഭീകരാക്രമണമല്ലെന്നും ആത്മഹത്യശ്രമമാണെന്നും അധികൃതര്‍ പറഞ്ഞു.
Some dude stole a plane from #Seatac (Allegedly), did a loop-the-loop, ALMOST crashed into #ChambersBay, then crossed in front of our party, chased by fighter jets and subsequently crashed. Weird times. pic.twitter.com/Ra4LcIhwfU
— bmbdgty (@drbmbdgty) August 11, 2018
മെക്കാനിക് ഒറ്റക്കാണ് വിമാനം തട്ടിയെടുത്തതെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് നിഗമനം.