കൊൽക്കത്ത : മമത സർക്കാരിന് മുന്നറിയിപ്പ് നൽകി ബംഗാളിൽ ബിജെപിയുടെ പടുകൂറ്റൻ റാലി . കൊൽക്കത്തയിലെ മയോ റോഡിൽ നടന്ന റാലി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു. മമത സർക്കാരിനെതിരെ കനത്ത വിമർശനം നടത്തിയ ഷാ ബംഗാളിൽ നിന്ന് മമത ഭരണത്തെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു.
ജനാധിപത്യത്തെ അടിച്ചമർത്തിയവരെല്ലാം തോരുപോയിട്ടുണ്ട് എന്നത് ചരിത്രമാണ് . മമത സർക്കാരിന്റെ ഗതിയും അതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാരുടെ കാര്യത്തിൽ കൃത്യമായ അഭിപ്രായം പറയാൻ ഷാ മമത ബാനർജിയെയും കോൺഗ്രസിനേയും വെല്ലുവിളിച്ചു. ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്നും ഷാ വ്യക്തമാക്കി. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ പുറത്താക്കണമെങ്കിൽ ഈ രജിസ്റ്റർ നിർബന്ധമായും നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
BJP president Amit Shah blows the victory bugle in Kolkata, West bengal. Mamata Banerjee must be loosing her sleep as The Chants of Bharat Mata ki Jai reverberate the City of Joy!#BJPForSonarBangla#AmitShah #Kolkatapic.twitter.com/CIhoGDgtkA
— Geetika Swami (@SwamiGeetika) August 11, 2018
രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ് ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാർ. മമതയും രാഹുലും വ്യക്തമാക്കണം . അവരു ആരുടെ കൂടെയാണെന്ന് . വോട്ട് ബാങ്ക് രാഷ്ട്രീയത്തിനൊപ്പമോ അതോ രാജ്യത്തിനൊപ്പമോ . ഷാ ചോദിച്ചു.
ശ്യാമപ്രസാദ് മുഖർജിയുടെ പാർട്ടി ഒരിക്കലും ബംഗാൾ വിരുദ്ധമാകില്ല . ബിജെപി മമത സർക്കാർ വിരുദ്ധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധീര ബലിദാനി ഖുദിറാം ബോസിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് അമിത് ഷാ റാലി ഉദ്ഘാടനം ചെയ്തത്.