തിരുവനന്തപുരം : കേരളം മഴക്കെടുതിയിൽ വലയുമ്പോൾ സേവന പ്രവർത്തനങ്ങളുമായി എല്ലാ പ്രദേശങ്ങളിലും സേവാഭാരതി എത്തുന്നുണ്ട് . ആഹാര സാധനങ്ങൾ എത്തിക്കാൻ , മെഡിക്കൽ സഹായം നൽകാൻ , പുതപ്പുകളും വസ്ത്രങ്ങളും എത്തിക്കാൻ , വെള്ളമിറങ്ങിയ വീടുകളും സ്ഥാപനങ്ങളും ശുചിയാക്കാൻ ദുരിത ബാധിതർക്ക് കൈത്താങ്ങായി സേവാഭാരതി പ്രവർത്തിക്കുന്നുണ്ട്.
കുട്ടനാട് വെള്ളത്തിൽ മുങ്ങിയപ്പോൾ കുട്ടനാടിനൊരു കൈത്താങ്ങ് എന്ന ആശയവുമായി ദിവസങ്ങളായി സേവാഭാരതി പ്രവർത്തകർ കുട്ടനാട്ടിലുണ്ട്. മെഡിക്കൽ ക്യാമ്പും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും സേവാഭാരതി നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
സേവാഭാരതിക്ക് തങ്ങളാലാവുന്ന വിധം സഹായ ധനമെത്തിക്കാൻ വേണ്ടി ആരംഭിച്ച മീ വിത്ത് സേവാഭാരതി സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ് . ഹരിത എസ് സുന്ദർ എന്ന വിദ്യാർത്ഥിനി തുടക്കമിട്ട പ്രവർത്തനം ഇപ്പോൾ വലിയൊരു കൂട്ടായ്മയായി മാറുകയാണ് ..ഹരിതയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണെത്തിയത്. പിന്നീട് ഇതൊരു തരംഗമായി മാറുകയായിരുന്നു
ഹരിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ..
തുച്ഛമാണ്…
നൂറ് രൂപ..
പക്ഷേ, പത്തു പേർ കൊടുത്താൽ ആയിരം ആകും..
നൂറ് പേർ കൊടുത്താൽ പതിനായിരം ആകും
ആയിരം പേർ കൊടുത്താൽ ലക്ഷം ആവും..
അവർ നമുക്കിടയിൽ നിതാന്തമായി പരിശ്രമിക്കുന്നുണ്ട്.
അരിക്കലത്തിലെ അവസാന അരിമണിയും പെറുക്കി എടുത്ത്,
കയറാവുന്ന ഇടങ്ങളിലെല്ലാം കയറിച്ചെന്ന്
പറ്റാവുന്നതെല്ലാം ശേഖരിച്ചു
എത്തിപ്പെടാനാവാത്ത മേഖലകളിൽ പോലും ഓടിയെത്തി
ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്ത് യാത്ര തുടരുകയാണ് അവർ..
കാറ്റും, മഴയും വകവെയ്ക്കാതെ…
കാറും, കോളും കണ്ട് ഭയപ്പെടാതെ..
നീട്ടിയ കൈകളിൽ വയർ അണയ്ക്കാൻ ഒരു പൊതി ചോറും..
മാറ്റിയുടുക്കാൻ തുണിയും…
കിടന്നുറങ്ങാൻ ഒരു കൂരയും നൽകാൻ
അവർ ഇത്തിരിയൊന്നുമല്ല പരിശ്രമിക്കുന്നത്…
കൂടെ നിൽക്കണം..
കയ്യിൽ ബാക്കിവെച്ചിട്ടുള്ള ഇത്തിരി നാണയത്തുട്ടുകൾ നൽകി “സേവാഭാരതി”യുമായി ഐക്യപ്പെടണം…
അത് ഒരു വലിയ ആശയമാണ്
“മാനവ സേവ
മാധവ സേവ”
Account no – 002700100040740
Deseeya Seva bharathi Keralam
IFSC- DLXB0000027
BANK – Dhanlaxmi Bank
S L Puram
#Me_With_Sevabharathi
തുച്ഛമാണ്…നൂറ് രൂപ..പക്ഷേ, പത്തു പേർ കൊടുത്താൽ ആയിരം ആകും..നൂറ് പേർ കൊടുത്താൽ പതിനായിരം ആകും ആയിരം പേർ കൊടുത്താൽ…
Posted by Haritha S Sundar on Saturday, August 11, 2018
സേവാഭാരതി ഫേസ്ബുക്ക് പേജ്
#Me_With_Sevabharathiപാലക്കാട് പേമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ശ്രീകൃഷ്ണപുരം ശരവണഭവ മoത്തിന്റെ സഹായംതുണികളും…
Posted by Seva Bharathi on Saturday, August 11, 2018