ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബട്ടാമലു മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സൈന്യത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്പി വൈദ് പറഞ്ഞു. ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണ് ഇവിടെ ഉള്ളതെന്നാണ് നിഗമനം.
പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുന്‍പ് സോപോറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.