കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിയ അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങളും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തും. 2.35 ന് പറവൂര്‍ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാര്‍ഗം പോകും. നാലു മണി വരെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. 4.25ന് സിയാല്‍ ഓഫീസിലെത്തുന്ന രാജ്നാഥ് സിംഗ്, മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍, എം. എല്‍. എമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.