കൊല്‍ക്കത്ത: മുന്‍ ലോക്സഭ സ്പീക്കറും മുന്‍ സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ അവസാനം മസ്തിഷ്കാഘാതമുണ്ടായതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയത്. വീട്ടില്‍ വച്ച് വീണ്ടും ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.