കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാദ്ഖിസ് മേഖലയില്‍ 50 ഭീകരര്‍ കീഴടങ്ങി. താലിബാന്റെ പ്രധാന കമാന്‍ഡറും കീഴടങ്ങിയവരിലുണ്ട്. താലിബാന്റെ പ്രധാന കമാന്‍ഡായ മുല്ലാ തൂഫാനും മറ്റ് അംഗങ്ങളുമാണ് കീഴടങ്ങിയത്. 500ഓളം ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിട്ടുളള ആളാണ് മുല്ല തൂഫാനെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് താലിബാന് വലിയ തിരിച്ചടിയാണ് ഈ കീഴടങ്ങല്‍.
സംഭവത്തില്‍ താലിബാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.