ബംഗളൂരു : ചന്ദ്രയാൻ 2 ലാൻഡറിനു ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായുടെ പേരു നൽകാൻ തീരുമാനം. വിക്രം എന്നാണ് ലാൻഡറിനു പേരു നൽകുക.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ രണ്ടിൽ ഒരു ലാൻഡറും റോവറും ഉൾപ്പെടുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ റോവറിനെ എത്തിക്കാൻ സഹായിക്കുന്ന ലാൻഡറിനാണ് വിക്രം എന്ന പേരു നൽകുന്നത്/ വിക്രം സാരാഭായുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പേരു നൽകുന്നത്.
സാരാഭായ് പഠിച്ചിരുന്ന മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , കേംബ്രിഡ്ജ് സർവകലാശാല , ഗുജറാത്ത് സർവകലാശാല എന്നിവിടങ്ങളിൽ സാരാഭായ് ചെയർ സ്ഥാപിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ ശിവൻ കെ വ്യക്തമാക്കി.
ഐഎസ്ആർഒ യുടെ പ്രവർത്തനങ്ങളും ബഹിരാകാശ യാത്രകളും മറ്റും ജനങ്ങളിലേക്ക് എത്തിക്കാൻ സ്വന്തമായി ടിവി ചാനൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.അടുത്തവർഷം 22 വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തുക. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 50 വിക്ഷേപണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ 2 , സൂര്യന്റെ ഉപരിതലത്തെപ്പറ്റി പഠിക്കാൻ ആദിത്യ എൽ1 എന്നീ പദ്ധതികളും അടുത്തവർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.