തിരുവനന്തപുരം : പ്രളയക്കെടുതിയിൽ പിടയുന്ന സംസ്ഥാനത്തെ ദുരിതബാധിതർക്കു വേണ്ടി ബിജെപി എം.എൽ.എ ഒ .രാജഗോപാൽ ഒരുമാസത്തെ ശമ്പളമായ അൻപതിനായിരം രൂപ നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമാസത്തെ ശമ്പളം നൽകിയിട്ടുണ്ട്.
നടൻ മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്ന് 25 ലക്ഷം രൂപ നൽകി.നേരത്തെ നടൻ മോഹൻലാൽ 25 ലക്ഷം രൂപ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. വിവിധ തുറകളിൽ പെട്ട നിരവധിയാളുകൾ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം നൽകുന്നുണ്ട് . മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ നൽകി.
ജ്യോതിലാബ് എം.ഡി ഒരു കോടിയും ആസ്റ്റർ ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ 50 ലക്ഷവും നൽകും. തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും ചേർന്ന് 50 ലക്ഷം നൽകും. കമലഹാസൻ 25 ലക്ഷം നൽകിയപ്പോൾ ഡിഎംകെ ഒരു കോടി രൂപ നൽകിയിട്ടുണ്ട്.