പാലക്കാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് , വയനാട് ജില്ലകളിലെ അംഗനവാടി മുതൽ പ്രൊഫഷണൽ കോളേജുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവാഴ്ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ്സി സ്കൂളുകൾക്കും അവധി ബാധകമാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല , കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ കാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച്ച അവധി നൽകിയിട്ടുണ്ട്. കലിക്കറ്റ് സർവകലാശാല നടത്താനിരുന്ന പിജി രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റി വച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചതായി കുട്ടനാട് തഹസിൽദാർ അറിയിച്ചു.