ഇടുക്കി : ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകൾ തുറന്നു വയ്ക്കാൻ തന്നെയാണ് തീരുമാനം.
ഷട്ടറുകൾ അടച്ചതോടെ ചെറുതോണി ടൗണിൽ ജലപ്രവാഹം പാലത്തിന് അടിയിലൂടെ ഒഴുകാൻ തുടങ്ങി. നിലവിൽ 450 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ഡാമിന്റെ ജലനിരപ്പ് സുരക്ഷിത പരിധിയിൽ എത്തിയതോടെയാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2397 അടിയാണ്.
ഇടുക്കി ഉടുമ്പഞ്ചോല എന്നീ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.