തിരുവനന്തപുരം: ഇ പി ജയരാജന് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമത് അംഗമായാണ് ജയരാജന്റെ സത്യപ്രതിജ്ഞ. ഇതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ സി പി എം മന്ത്രിമാരുടെ എണ്ണം പതിമൂന്നാകും.
ബന്ധു നിയമന വിവാദത്തില്‍ പെട്ട് 2016 ഒക്ടോബറിലാണ് ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് കേസന്വേഷിച്ച വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതോടെ ജയരാജന്റെ തിരിച്ചുവരവിന് വഴി തുറന്നെങ്കിലും മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോട് സി പി ഐ വിയോജിച്ചതോടെ പുന:പ്രവേശം തടസ്സപ്പെട്ടു.
ഉടക്കി നിന്ന സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കിയാണ് തര്‍ക്കം പരിഹരിച്ചത്. ജയരാജന് വ്യവസായം, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യും. എ സി മൊയ്തീന് തദ്ദേശ സ്വയംഭരണവും കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസവും ഏറ്റെടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഇ പി ജയരാജന് പങ്കെടുക്കും.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. ജയരാജനെ മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.