ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. 136 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും വര്‍ധനവുണ്ട്. ജലനിരപ്പ് ഉയരുന്നതിനേതുടര്ന്ന് ജില്ല ഭരണകൂടം ആദ്യത്തെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. തേനി കളക്ട്രേറ്റില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.