കോഴിക്കോട്: കര്‍ണാടക സംഗീതത്തിന് വന്‍ രൂപമാറ്റം വരുത്തി ക്രിസ്ത്യന്‍ മിഷണറിമാര്‍. തമിഴ്നാട് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തില്‍ കര്‍ണാടക സംഗീതത്തെ ദുരുപയോഗപ്പെടുത്തിയിരിക്കുന്നത്.
ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീര്‍ത്തനത്തില്‍ രാമന് ചേര്‍ത്തിരിക്കുന്നത് യേശുവിന്റെ പേര്. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അടിത്തറയായി കരുതുന്ന ഈ സംഗീത കൃതികളില്ലെല്ലാം യാതൊരു അടിസ്ഥാനവുമില്ലാതെയാണ് യേശുവിന്റെ പേര് കുത്തി നിറച്ചിരിക്കുന്നത്. ഹിന്ദു ആരാധനാ സമ്പ്രദായങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലുള്‍പ്പെടെ എല്ലായ്പ്പോളും മുഴങ്ങുന്നത് കര്‍ണാടക സംഗീതത്തിലെ ആരാധനാ സ്തുതികളാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഓരോ കൃതികള്‍ക്കുള്ളത്.
ഇവയിലാണ് വരികളിലോ രീതിയിലോ ഒന്നും മാറ്റം വരുത്താതെ ഹിന്ദു ദൈവങ്ങളുടെ പേര് വരുമ്പോള്‍ മാത്രം യേശു എന്ന് വരത്തക്ക രീതിയില്‍ ആക്കിയിരിക്കുന്നത്. കോടികള്‍ ചെലവിട്ടാണ് ഇത്തരം സംഗീത കൃതികളെ വളച്ചൊടിച്ചിരിക്കുന്നത്. ചില കര്‍ണാടക സംഗീതജ്ഞരേയും ഇതിനായി മിഷണറികള്‍ വിലക്കെടുത്തിട്ടുണ്ട്.
കര്‍ണാടക സംഗീതത്തിന് വലിയ വേരോട്ടമുള്ള തമിഴ്നാട്ടില്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതില്‍ പങ്കാളികളായ അരുണാ സായിറാം ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്ന് സുവിശേഷകരുടെ പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തനം പാടിക്കൊണ്ടിരുന്ന ചിലര്‍ ഓഗസ്റ്റ് 25 നു നടക്കാനിരിക്കുന്ന യേശുവിന് സംഗമ സംഗീതം എന്ന പരിപാടിയില്‍ നിന്ന് പിന്മാറി.
അതേസമയം തിരുക്കുറലില്‍ ക്രിസ്ത്യന്‍ സ്വാധീനം ഉണ്ടെന്ന പ്രചാരണവും സുവിശേഷകര്‍ പറയാന്‍ ആരംഭിച്ചിട്ടുണ്ട് .