കോട്ടയം : വിവാദ നോവല്‍ മീശ പ്രസിദ്ധീകരിച്ച ഡിസി ബുക്സിനെതിരെ കോട്ടയത്ത് പ്രതിഷേധമിരമ്പി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഡിസി ബുക്സ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡിസി ബുക്സിന്റെ പണക്കൊതിക്ക് മാതൃഭൂമി ഒത്താശ ചെയ്തുകൊടുത്തോ എന്നറിയണമെന്ന് ശശികലടീച്ചര്‍ പറഞ്ഞു.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഡിസി ബുക്സ് ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ്തന്നെ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഡിസി ബുക്സിന്റെ പണക്കൊതിക്ക് മാതൃഭൂമി ഉത്താശ ചെയ്തുകൊടുത്തോ എന്നാണ് അറിയേണ്ടതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ശശികലടീച്ചര്‍ പറഞ്ഞു.
നോവലിസ്റ്റ് ഹരീഷിന്റെ മീശ ഹിന്ദു സ്ത്രീകളോട് പിരിക്കാന്‍ ശ്രമിക്കേണ്ട.മാര്‍ച്ച് വഴിയില്‍ തടഞ്ഞ പൊലീസിനും ശശികലടീച്ചര്‍ മറുപടി നല്കി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, എസ്എന്‍ഡിപി വനിതാ സംഘം സെക്രട്ടറി ഷൈലജ രവീന്ദ്രന്, യോഗക്ഷേമ സഭാ വനിതാ സഭ സംസ്ഥാന അധ്യക്ഷ സോയ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.