കോഴിക്കോട് : മലയോരമേഖലയില്‍ ഉരുള്‍പൊട്ടി വന്‍നാശം. കണ്ണപ്പന്‍കുണ്ടിലും ആനക്കാംപൊയിലും കൂടരഞ്ഞിയിലും ഉരുള്‍പൊട്ടി. പുഴ കരകവിഞ്ഞൊഴുകിയതുകാരണം ഈങ്ങാപ്പുഴയും തിരുവമ്പാടിയും ചെമ്പുകടവിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാതഗം തടസപ്പെട്ടു.
താമരശേരി താലൂക്കിന്റെ വിവിധ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂനൂര്‍പുഴയും ഇരുവഞ്ഞിപ്പുഴയും ഈങ്ങാപ്പുഴയും കരകവിഞ്ഞൊഴുകി. നേരത്തെ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ച കണ്ണപ്പന് കുണ്ടിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. വരാല് മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കണ്ണപ്പന്‍കുണ്ട് ടൗണില്‍ വെള്ളംകയറി. പാലംതകര്‍ന്നു.
അടിവാരം വളളിയാട് വനമേഖലയിലും ആനക്കാംപൊയിലിലും കൂടരഞ്ഞി നായാടം പൊയിലും ഉരുള്‍പൊട്ടി. ആള്‍താമസമില്ലാത്തതിനാല്‍ വന്‍ദുരന്തം ദഴിവായി. നായാടംപൊയിലിലെ പന്നിഫാമിലെ പന്നികളെ മാറ്റി. ചെമ്പുടവിലും നാശംവിതച്ചുകൊണ്ട് പ്രളയജലം ദഴുകുകയാണ്. ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു.
ചുരം ദന്പതാംവളവില് മണ്ണിടിഞ്ഞു. കനത്ത മഴയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ കക്കയം-തലയാട് റോഡില്‍ വാഹനഗതാതഗതം പരിമിതപ്പെടുത്തണമെന്നും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പുഴകരകവിഞ്ഞൊഴുകുന്നതും കാരണം മലയോരങ്ങളിലും പുഴയോരങ്ങളിലുമുളളവര് ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും ജില്ലാകലക്ടര്‍ യുവി.ജോസ് അറിയിച്ചു.
വയനാട് ചുരംറോഡിലൂടെയുള്ള യാത്രപരിമിതപ്പെടുത്തിയിട്ടുണ്ട്. മലയോരങ്ങളില്‍ രാത്രികാല യാത്ര പരിമിതപ്പെടുത്തണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും പോയവര്‍ തിരിച്ചുവരണമെന്നും ടൂറിസ്റ്റുകള്‍ ദരന്തബാധിത മേഖലയില്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകട സാധ്യതാമേഖലയില്‍ ഉള്ളവര്‍ വില്ലേജ് ഓഫിസറെ വിവരമറിയിക്കണം.
ഉദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിത്താമസിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. കോഴിക്കോട് കലക്ടറേറ്റ്-0495-2371002, 0495-2372966, താമരശേരി-0495-2223088, കൊയിലാണ്ടി-0496-2620235, വടകര-0496-2522361 എന്നീ നമ്പറുകളിലേക്ക് വിളിച്ചാല്‍ സേവനം ലഭ്യമാകും.