തൃശൂർ : മിസ്റ്റർ വേൾഡ് സൗന്ദര്യ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി. തൃശ്ശൂർ മണ്ണുത്തിക്കാരനായ വിഷ്ണു രാജാണ് ജനുവരിയിൽ ഫിലിപ്പീൻസിൽ നടക്കുന്ന മിസ്റ്റർ വേൾഡ് സൗന്ദര്യ മത്സരത്തിൽ മലയാളി ചന്തമാകുക . മിസ്റ്റർ വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളികൂടിയാണ് വിഷ്ണു രാജ്.
ബംഗലൂരുവിൽ നടന്ന മിസ്റ്റർ ഇന്ത്യമത്സരത്തിൽ വിഷ്ണുരാജ് വിജയിയായിരുന്നു . ഇതോടെ സ്വപ്നതുല്ല്യമായ മിസ്റ്റർ വേൾഡ് മത്സരവേദിയിലേക്കുള്ള വാതിൽ വിഷുരാജിന് മുന്നിൽ തുറന്നു .ലോകസുന്ദരി മത്സരത്തിന് സമാനമായി പുരുഷന്മാർക്ക് അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കുന്ന മിസ്റ്റർ വേൾഡ് ബ്യൂട്ടി പീജന്റ് 2018 മത്സരത്തിലാണ് വിഷ്ണു രാജ് പങ്കെടുക്കുക. പുരുഷന്മാരുടെ പതിവ് സൗന്ദര്യ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമാണ് മിസ്റ്റർ വേൾഡ് മത്സരം
ജനുവരിയിൽ നടക്കുന്ന മത്സരത്തിനായി കഠിന പ്രയത്നത്തിലാണ് വിഷ്ണു. മൂംബൈയിൽ ആണ് പരിശീലനം. എഞ്ചിനീയറിംഗ് ബിരുദധാരികൂടിയാണ് വിഷ്ണു രാജ്.