കൊച്ചി: വിമാനത്താവളത്തിന്റെ ചുറ്റുവട്ടത്ത് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തി വച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു.
നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ ഇപ്പോള്‍ വഴിതിരിച്ച് വിടുകയാണ്. അല്പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടര്‍ നടപടി തീരുമാനിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാവും തുടര്‍ നടപടി സ്വീകരിക്കുക.
നെടുമ്പാശ്ശേരിയിലെത്തിയ കുവൈറ്റ് – കൊച്ചി വിമാനം ചെന്നൈയിലേക്കും സൗദി-കൊച്ചി വിമാനം തിരുവനന്തപുരത്തേക്കും വഴിതിരിച്ചുവിട്ടു.